മലപ്പുറത്ത് കടുവ ആക്രമണം; യുവാവ് മരിച്ചു
മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് കല്ലാമല സ്വദേശിയായ ഗഫൂർ എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്ന സമദ് പറഞ്ഞു. റബ്ബർ ടാപ്പിങിനെത്തിയപ്പോഴാണ് സംഭവം നടന്നത്. നേരത്തെ മുതൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ട്.


+ There are no comments
Add yours