ക്ലോസെറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്!
നോയിഡയിൽ അത്യപൂർവമായി ഒരു പൊട്ടിത്തെറി സംഭവിച്ച് യുവാവിന് പരിക്കേറ്റു. ബോംബ് ഒന്നുമല്ല ഒരു ക്ലോസെറ്റാണ് പൊട്ടിത്തെറിച്ചത്. ഫ്ലഷ് ചെയ്‌തപ്പോഴായിരുന്നു പൊട്ടിത്തെറി. എന്താണ് കാരണമെന്നതിൽ വ്യക്തത വന്നിട്ടില്ല. ക്ലോസെറ്റിലെ മീഥൈൻ ഗ്യാസാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പറയുന്നുണ്ട്. പക്ഷെ തീ വരാനുള്ള സ്പാർക്ക് എങ്ങനെ ഉണ്ടായെന്ന് അറിയില്ല. സമീപ ഫ്ലാറ്റിലൊന്നും പ്രശ്‌മില്ലെന്നതും ദുരൂഹത ബാക്കിയാക്കുന്നു.


+ There are no comments
Add yours