10 വട്ടം മാപ്പ് ചോദിക്കുന്നു എന്ന് BJP മന്ത്രി

Estimated read time 1 min read

‘ഒന്നല്ല 10 വട്ടം മാപ്പ് ചോദിക്കുന്നു, അവൾ എന്റെ സഹോദരി’

ഇന്ത്യയുടെ പുത്രി കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വൃത്തിക്കെട്ട പരാമർശം നടത്തിയ മധ്യപ്രദേശിലെ BJP മന്ത്രി കുൻവർ വിജയ് ഷാ മാപ്പപേക്ഷയുമായി രംഗത്ത്. കോൺഗ്രസ് പ്രവർത്തകർ ഇന്നലെ മന്ത്രിയുടെ വീട്ടിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് മാപ്പ്. ആവേശത്തിൽ പറഞ്ഞു പോയതാണെന്നും സോഫിയ ഖുറേഷി എന്റെ സഹോദരി ആണെന്നും ഒന്നല്ല 10 വട്ടം മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

+ There are no comments

Add yours