ആലപ്പുഴയിൽ ആറുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

Estimated read time 0 min read

ആലപ്പുഴ: ഹരിപ്പാട് ചെറുതനയിൽ ആറുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാത്രിയിലും ചൊവ്വാഴ്ച്ച പുലർച്ചെയുമായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം നായ ചത്തു. 12കാരി മുതൽ 67 കാരിക്ക് വരെ കടിയേറ്റു. വൈകിട്ട് മുതൽ ആക്രമണം തുടങ്ങിയ നായ രാത്രിയാണ് 12കാരിയെ കടിച്ചത്. പുലർച്ചെ ജോലി ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരെയും ആക്രമിച്ച നായ ഗർഭിണിയായ ആട് തുടങ്ങിയ വളർത്തു മൃഗങ്ങളെയും കടിച്ചു. ഇതിനു ശേഷം നായ പുലർച്ചയോടെ ചത്തതായി നാട്ടുകാർ പറഞ്ഞിരുന്നു. പരിക്കേറ്റവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.ഫെബ്രുവരി മാസത്തിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ട് പ്രകാരം, കേരളത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ കേസുകളുടെ എണ്ണത്തിൽ 100 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. ഏഴ് വർഷത്തിനുള്ളിൽ പേവിഷബാധയേറ്റ മരണങ്ങളിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായതായി നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു.

+ There are no comments

Add yours