ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. കുട്ടികൾ ഇപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികൾ പറഞ്ഞിരിക്കുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങൾ നിറച്ച ബാ ഗുമുണ്ടായിരുന്നു. ലാസർ മാർക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ പതിഞ്ചുകാരൻ മുഹമ്മദ് അഫ്രീദിനെയും പതിമൂന്നുകാരൻ മുഹമ്മദ് ഹഫീസിനെയും അയൽവാസിയായ ഫറാദിന്റെ മകൻ 15 വയസുള്ള അദീൻ മുഹമ്മദിനെയും ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ട്രെയിനിൽ കയറി വിദ്യാർഥികൾ പോയതായാണ് പൊലീസിന് ലഭിച്ച സൂചന.വീട്ടിൽ നിന്ന് 3000 രൂപയുമായാണ് വിദ്യാർത്ഥികൾ പോയത്.


+ There are no comments
Add yours