അഭിഭാഷകയുടെ മുഖം അടിച്ചുപൊട്ടിച്ച് സീനിയർ അഭിഭാഷകൻ

Estimated read time 0 min read

അഭിഭാഷകയുടെ മുഖം അടിച്ചുപൊട്ടിച്ച് സീനിയർ അഭിഭാഷകൻ

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. അഭിഭാഷകനായ ബെയ്‌ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ചത്. അഭിഭാഷകൻ മോപ്പ് സ്റ്റിക്ക് കൊണ്ട് പുറത്തും, കൈകൊണ്ട് ചെകിടത്തും അടിച്ചുവെന്നാണ് യുവതിയുടെ ആരോപണം. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ആരോപണ വിധേയനെ അഭിഭാഷക അസോസിയേഷൻ സംരക്ഷിക്കുന്നതായാണ് ആക്ഷേപം

+ There are no comments

Add yours