തിരുവനന്തപുരം സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ

Estimated read time 0 min read

തിരുവനന്തപുരം സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ വിതുര ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ(26)യാണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത് എന്നാണ് സൂചന. സംഭവം കൊലപാതകമാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയിരുന്നു. കരാമയിൽ ഈ മാസം നാലിനായിരുന്നു കൊലപാതകം. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയിൽ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കൾ പറയുന്നു.

ഒന്നരവർഷം മുമ്പ് യുഎഇയിൽ എത്തിയ ആനിമോൾ ക്രെഡിറ്റ് സെയിൽസ് സ്ഥാപനത്തിൽജോലിചെയ്തുവരികയായിരുന്നു.

+ There are no comments

Add yours