കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി.

Estimated read time 0 min read

കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടത്ത് നിന്നാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. ബോംബ് സ്ക്വാഡിനെയും പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. 2024 ഏപ്രിൽ മാസം ഇതേ സ്ഥലത്ത് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന് ഒരാൾ മരിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന വീട്ടിൽ വെച്ച് ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് കൈവേലിക്കൽ ഷെറിൻ കൊല്ലപ്പെട്ടത്.

+ There are no comments

Add yours