വാടക കെട്ടിടത്തിൽ ലഹരി കണ്ടെത്തിയാൽ ഉടമ പെടും
സംസ്ഥാനത്തെ ലഹരിക്കെതിരായ പോരാട്ടത്തിൽ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് എക്സൈസ് വകുപ്പ്. ഇനി വാടക കെട്ടിടത്തിൽ ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്താൽ ഉടമകളും പ്രതിയാകുമെന്ന് മുന്നറിയിപ്പ്. ലഹരി സൂക്ഷിക്കുന്നവരുമായി വാടക ഇടപാട് ഉള്ളതിനാലാണ് ഉടമകളെയും പ്രതി ചേർക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന ലഹരി കേസുകൾ സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിലാണ് എക്സൈസിന്റെ പുതിയ നീക്കം.


+ There are no comments
Add yours