വ്യാജ മദ്യ ദുരന്തം: 15 മരണം
പഞ്ചാബ് അമൃത്സറിലെ മജിത്താ ബ്ലോക്കിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് 15 പേർ മരിച്ചു. 10 പേരുടെ നില അതീവ ഗുരുതരമാണ്. ഭംഗാലി കലാൻ, തരിയേവാൽ, മാർരി കലാൻ എന്നീ ഗ്രാമങ്ങളിലാണ് ദുരന്തം നടന്നത്. മെയിൻ സപ്ലയർ ആയ രണ്ടു പേരും നാല് വിതരണക്കാരും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഭവമായിട്ടും പലരും വിഷയം മരിച്ചു വെക്കുകയും, പലരുടെയും സംസ്കാരങ്ങൾ നടത്തുകയും ചെയ്തു. മരണ സംഖ്യ ഉയരുമെന്നാണ് വിലയിരുത്തൽ.


+ There are no comments
Add yours