പ്ലസ് വൺ പ്രവേശനം: അപേക്ഷ നാളെ മുതൽ

Estimated read time 1 min read

പ്ലസ് വൺ പ്രവേശനം: അപേക്ഷ നാളെ മുതൽ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള
അപേക്ഷകൾ ബുധനാഴ്‌ച മുതൽ
സമർപ്പിക്കാം. പൂർണമായും ഓൺലൈനാണ്

പ്രവേശന നടപടികൾ. https://hscap.kerala .gov.in വഴി മെയ് 20 വരെ അപേക്ഷിക്കാം. ട്രയൽ അലോട്ട്മെൻ്റ് മെയ് 24നും ആദ്യ അലോട്ട്മെന്റ് ജൂൺ 2നും നടത്തും. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂലൈ 23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

+ There are no comments

Add yours