ആദ്യ കോൺക്ലേവ്, വത്തിക്കാനിൽ കറുത്ത പുക
കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി വത്തിക്കാനിൽ നടന്ന ആദ്യ കോൺക്ലേവിൽ മാർപാപ്പയെ തെരഞ്ഞെടുക്കാനായില്ല. വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ല. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 2 റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. രണ്ട് മലയാളികൾ ഉൾപടെ 4 കർദിനാൾമാരാണ് ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നത്.


+ There are no comments
Add yours