ആലത്തൂർ മഹാവിഷ്ണു__ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ ബലിക്കൽപുര, വലിയമ്പലവും ഭജനമഠവും കേന്ദ്ര മന്ത്രി ഭക്തർക്കായി സമർപ്പിച്ചു.

Estimated read time 1 min read

ആലത്തൂർ മഹാവിഷ്ണു__ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ ബലിക്കൽപുര, വലിയമ്പലം, ഭജനമഠം എന്നിവ കേന്ദ്ര മന്ത്രി ഭക്തർക്കായി സമർപ്പിച്ചു.  മാള ആലത്തൂർ മഹാവിഷ്ണു__ഹനുമാൻ സ്വാമി ക്ഷേത്രത്തിൻറെ പുനരുദ്ധാരണത്തിൻറ ഭാഗമായി  പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബലിക്കൽപുര,  വലിയമ്പലം, ഭജനമഠം എന്നിവ  കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഭക്തർക്കായി സമർപ്പിച്ചു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തി. വിഷ്ണു ഭഗവാന് തുളസിമാല, താമര പൂവ്, ഹനുമാൻ സ്വാമിക്ക് വെറ്റിലമാല, കദളിക്കുല എന്നിവ സമർപ്പിച്ചു. പറ വഴിപാടും നടത്തി. ക്ഷേത്ര മേൽശാന്തി കൃഷ്ണൻ എമ്പ്രാന്തിരി, കൈമുക്ക് വൈദികൻ ശ്രീധരൻ നമ്പൂതിരി, ക്ഷേത്ര ഭാരവാഹികളായ ടിഎൻ മുരളിധരൻ നമ്പൂതിരി, ടിഎൻ പ്രകാശൻ നമ്പൂതിരി,രഘു, ദീപു എൻ മംഗലം, ഇകെ കേശവൻ, രഘുനാഥ് എന്നിവ ർ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചൂ.  ബിജെപി തെക്കൻ ജില്ല പ്രസിഡണ്ട് എആർ ശ്രീകുമാർ,  ബിജെപി ജില്ല സെക്രട്ടറി കെകെ അനീഷ്കുമാർ, ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ്  , മറ്റു ഭാരവാഹികളായ കൃഷ്ണൻ പാണാട്ട് , ഷാജു മറ്റത്തിൽ, സിഎസ് അനുമോദ്, ബിജെപി അന്നമനട പഞ്ചായത്ത് പ്രസിഡണ്ട് വികെ കാർത്തികേയൻ എന്നിവരും പങ്കെടുത്തു
പടം സമർപ്പണം.


 

+ There are no comments

Add yours