തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിന് മറുപടിയുമായി മന്ത്രി ആര്. ബിന്ദു.ബിജോയ് എരനേഴത്ത് എന്നയാൾക്ക് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്. കേരളവർമയിൽ ജോലി ചെയ്യുമ്പോൾ പോലും ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോ എന്ന് സംശയമാണെന്നായിരുന്നു ഇയാളുടെ കമന്റ്. പിന്നാലെ മന്ത്രിയും രംഗത്തെത്തി.
എടോ, ഞാൻ പൂരം കാണുക മാത്രമല്ല, അഞ്ച് കൊല്ലം തൃശൂർ മേയറായി പൂരം നടത്താൻ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുവരുന്ന പൂരത്തിന് താൻ ബിന്ദു ടീച്ചർ വന്നിട്ടുണ്ടോ നോക്കുകയായിരുന്നു അല്ലേ. താനൊക്കെ എവിടേന്ന് വരുന്നു- മന്ത്രി കുറിച്ചു.


+ There are no comments
Add yours