കന്നഡ ചിത്രം കാന്താരയുടെ ഷൂട്ടിനിടെ യുവ മലയാള നടന് ദാരുണാന്ത്യം

Estimated read time 1 min read

ഷൂട്ടിനിടെ യുവ മലയാള നടന് ദാരുണാന്ത്യം

കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗമായ ‘കാന്താര ചാപ്റ്റർ 1’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ യുവ മലയാള നടന് ദാരുണാന്ത്യം. ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച മലയാളി കപിൽ വെള്ളത്തിൽ മുങ്ങി മരിച്ചു. ഉഡുപ്പി ജില്ലയിലെ ബൈന്ദൂരിലെ കൊല്ലൂരിലാണ് ദാരുണമായ സംഭവം. ഷൂട്ടിംഗിനിടെ കൊല്ലൂരിലെ സൗപർണിക നദിയിൽ നീന്താൻ പോയ കപിൽ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു.

+ There are no comments

Add yours