ചക്കുങ്ങൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു.

Estimated read time 1 min read

ചക്കുങ്ങൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു.

പൊറത്തിശ്ശേരി: ചക്കുങ്ങൽ ശ്രീ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവം മെയ് 3 മുതൽ 5 വരെയുള്ള തീയ്യതികളിലായി പ്രതിഷ്ഠാദിനവും തോറ്റംപാട്ട് മഹോത്സവവും വിവിധ ആചാര പെരുമയോടെ ആഘോഷിച്ചു.
പ്രധാന ഉത്സവദിനമായ അവസാന ദിവസം ചക്കുങ്ങൽ റോഡ് ജംഗ്ഷനിൽ നിന്നാരംഭിച്ച എഴുന്നെള്ളിപ്പ് വാദ്യ-താള-താല ഘോഷങ്ങളോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ക്ഷേത്രം തന്ത്രി വിശ്വേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ,, ദീപാരാധന, വെടിക്കെട്ട് നൃത്തനൃത്യങ്ങൾ എന്നിവ നടന്നു. പുലർച്ചെ ഗുരുതിയോടെ നടയടച്ചു-മെയ് 12 ന് നടതുറപ്പ്.

+ There are no comments

Add yours