യുവനടി മിലേന ബ്രാൻഡോ അന്തരിച്ചു

Estimated read time 1 min read

യുവനടി മിലേന ബ്രാൻഡോ അന്തരിച്ചു

നെറ്റ്ഫ്ലിക്സിന്റെ സൂപ്പർ ഹിറ്റ് വെബ് സീരീസായ ‘സിന്റോണിയ’യിൽ അഭിനയിച്ച ബ്രസീലിയൻ യുവനടി മിലേന ബ്രാൻഡോ അന്തരിച്ചു. 11 വയസ് മാത്രം പ്രായമുള്ള മിലേനയുടെ മരണ കാരണം വിശദീകരിക്കാനാകാത്ത ഒരു അസുഖമാണെന്ന് കുടുംബം അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില കൂടുതൽ മോശമാവുകയായിരുന്നു. 2019 മുതൽ 5 സീസണുകളായി പുറത്തുവന്ന സിന്റോണിയയിൽ മിലേന ഒരു മുഖ്യ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

+ There are no comments

Add yours