ഷമിക്ക് വധഭീഷണി; കേസെടുത്ത് പൊലീസ്
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് കഴിഞ്ഞ ദിവസം E-Mail വഴി വധഭീഷണി എത്തി. ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും എന്നായിരുന്നു സന്ദേശം. ഇപ്പോൾ സംഭവത്തിൽ താരത്തിന്റെ സഹോദരൻ ഹസീബ് അഹ്‌മദ് അഫ്രോഹയിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. രാജ്പുത് സിന്ദർ എന്ന മെയിൽ ഐഡിയിൽനിന്നാണ് സന്ദേശം വന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു


+ There are no comments
Add yours