ബൈസൺ റിലീസ് അപ്ഡേറ്റ് പുറത്ത്

Estimated read time 1 min read

ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ബൈസൺ’, അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തിൽ നിന്ന് രജീഷ വിജയനൊപ്പം ചിത്രത്തിൽ ലാലും പ്രധാന വേഷത്തിൽ എത്തുന്നു. ബൈസൺ ദീപാവലി റിലീസായി എത്തുമെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്.

മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കൽപിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴിൽ അരശായിരിക്കും. മാരി സെൽവരാജ് ചിത്രം പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസായിരിക്കും നിർമിക്കുക.

+ There are no comments

Add yours