കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറി

Estimated read time 1 min read

മെഡിക്കൽ കോളേജിലെ പുക; ‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല’

കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിയും പുക പടരലിനെയും തുടർന്ന് ഇതുവരെ 200 രോഗികളെ കാഷ്വാലിറ്റിയിൽ നിന്നും മാറ്റിയെന്ന് സൂപ്രണ്ട് ശ്രീജയൻ അറിയിച്ചു. നിലവിൽ ആശുപത്രിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൂപ്രണ്ട് പറഞ്ഞു.

+ There are no comments

Add yours