ആളൂർ വക്കീൽ അന്തരിച്ചു
സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകനായ ബിഎ ആളൂർ അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ഏറെ ചർച്ചയായ പല കേസുകളിലും പ്രതികൾക്ക് വേണ്ടി വാദിച്ചത് വഴിയാണ് ആളൂർ വക്കീൽ കൂടുതൽ പ്രശസ്‌തി നേടിയത്. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടിയും ജിഷ വധക്കേസിലെ പ്രതിക്ക് വേണ്ടിയും ഹാജരായത് ആളൂർ ആയിരുന്നു.


+ There are no comments
Add yours