ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു.

Estimated read time 1 min read

സണ്ണി തോമസ് അന്തരിച്ചു

ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്ത് ഇന്നു രാവിലെയായിരുന്നു അന്ത്യം. 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. സണ്ണിയുടെ കീഴിൽ ഇന്ത്യ വിവിധ ഒളിംപിക്‌സുകളിലായി സ്വർണം, വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്. ഷൂട്ടിങ്ങിൽ 5 തവണ സംസ്ഥാന ചാംപ്യനും 1976ൽ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്.

+ There are no comments

Add yours