കോട്ടയം ഇരട്ടക്കൊലപാതകം; പ്രതി തൃശൂരിലെ കോഴി ഫാമിൽ പിടിയിൽ

Estimated read time 0 min read

കോട്ടയം ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ

കോട്ടയത്തെ ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയിൽ. അസം സ്വദേശിയായ അമിത് ഒറങ്കാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന തൃശൂരിലെ ഒരു കോഴി ഫാമിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ഉടൻ കോട്ടയത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്. കൊല്ലപ്പെട്ട വിജയകുമാറിൻ്റെ വീട്ടിൽ നിന്ന് ലഭിച്ച കോടാലിയിൽ നിന്നും വീട്ടിലെ കതകിൽ നിന്നും ഇയാളുടെ വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയതിന് കാരണം മുൻ വൈരാഗ്യം തന്നെയെന്ന് പൊലീസ്. കേസിൽ അറസ്റ്റിലായ അസം സ്വദേശി അമിത്തിന്റെ സഹോദരൻ്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊലപാതകത്തിൽ പ്രതി അമിത്തിന് മാത്രമാണ് നേരിട്ട് പങ്കുള്ളത്. എന്നാൽ, പ്രതി മാളയിലേക്ക് പോയത് സഹോദരൻ അവിടെ ഉള്ളതുകൊണ്ട്. പ്രതിക്ക് പുറമെ മറ്റ് മൂന്ന് പേരെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. പ്രതിയുടെ സഹോദരനും മറ്റ് രണ്ട് സ്ത്രീകളുമാണ് ഇവർ. നേരത്തെയുള്ള കേസിൽ പ്രതിയെ ജാമ്യത്തിൽ ഇറക്കിയത് ഈ സ്ത്രീകളാണ്. പണം വാങ്ങി ജാമ്യത്തിൽ ഇറക്കുന്നവരാണ് ഈ സ്ത്രീകളെന്ന് പൊലീസ് പറയുന്നു.

+ There are no comments

Add yours