പഹൽഗാം ഭീകരാക്രമണം: പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തി
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡൽഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു. അജിത് ഡോവൽ, എസ് ജയശങ്കർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തിൽ പങ്കെടുത്തു.


+ There are no comments
Add yours