ഒറ്റയടിക്ക് താഴേക്ക്; സ്വർണവില ഇടിഞ്ഞു
സംസ്ഥാനത്ത് എല്ലാ റെക്കോർഡുകളും ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്. 72,120 രൂപയാണ് പവന് വില. ഗ്രാമിന് 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. സ്വർണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇടിവ്. രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.


+ There are no comments
Add yours