ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും
രാജ്യത്തെ നടുക്കിയ കാശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സ്വന്തം മകളുടെ മുന്നിൽ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന ഏറെ വേദനാജനകമായ വാർത്തയാണ് പുറത്തുവരുന്നത്. ഇന്നലെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്‌മീരിലെത്തിയത്. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം. അതേസമയം, 27 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


+ There are no comments
Add yours