ജമ്മു കശ്മീർ ഭീകരാക്രമണം; 30 പേർ കൊല്ലപ്പെട്ടു
ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു.
ഗുരുതരമായ പരിക്കുകളോടെ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സുരക്ഷാ സേന പ്രദേശത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പഹൽഗാമിൽ ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്.


+ There are no comments
Add yours