തിരുപ്പതിയിലെത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന ലേഴ്സേവക്ക്. സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തിൽ ഏഴുവയസ്സുകാരനായ മകൻ മാർക്ക് ശങ്കറിന് പരുക്കേറ്റിരുന്നു. ആ സമയത്ത് മകനായി എടുത്ത നേർച്ച നിറവേറ്റാനാണ് അന്ന ഞായറാഴ്ച തിരുമല ക്ഷേത്രത്തിൽ എത്തിയത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയമങ്ങൾ അനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ്‌സ് ക്രിസ്‌ത്യാനിയായ അന്ന ഗായത്രി സദനിൽ ക്ഷേത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെങ്കിടേശ്വര ഭഗവാനിലുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപന ഫോമുകളിൽ ഒപ്പ് വച്ച ശേഷമാണ് അന്ന ലെസ്നേവ തലമുണ്ഡനം ചെയ്തത്.


+ There are no comments
Add yours