രജനീകാന്ത് അട്ടപ്പാടിയിലെത്തി
നെൽസൺ ദിലീപ് കുമാർ സംവിധാനംചെയ്ത ജയിലറിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനായി രജനീകാന്ത് അട്ടപ്പാടിയിൽ എത്തി. കാറിലെത്തിയ താരത്തെ കാത്ത് റിസോർട്ടിന് പുറത്ത് ആരാധകരുണ്ടായിരുന്നു. കാറിൽനിന്ന് പുറത്തിറങ്ങി താരം ആരാധകരെ കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തു. വെള്ള മുണ്ടും കുർത്തയുമായിരുന്നു താരത്തിന്റെ വേഷം. തലൈവാ എന്ന് ആരാധകർ രജനീകാന്തിനെ വിളിക്കുന്നതായി വീഡിയോയിൽ കാണാം.


+ There are no comments
Add yours