*ആറാട്ടുപുഴ പൂരം: സ്വകാര്യ ക്ഷേത്രങ്ങൾക്ക് കൊച്ചിൻ ദേവസ്വം ബോർഡ് ധനസഹായം വിതരണം ചെയ്തു.*
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിലെ പങ്കാളികളായ പതിനാല് സ്വകാര്യ ക്ഷേത്രങ്ങൾക്ക് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പൂരത്തിനുള്ള ധനസഹായ വിതരണം ആറാട്ടുപുഴ ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് ബോർഡ് മെമ്പർ അഡ്വ. കെ.പി. അജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചേർപ്പ് ഭഗവതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ. രാജീവ് മേനോന് ആദ്യ ചെക്ക് ബോർഡ് മെമ്പർ കെ. പി. അജയൻ കൈമാറി.
ചേർപ്പ് ഭഗവതി ക്ഷേത്രം,
കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രം, എടക്കുന്നി ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രം,
അയ്കുന്ന് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രം, തൈക്കാട്ടുശ്ശേരി ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രം, കടുപ്പശ്ശേരി ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രം, ചൂരക്കോട് ഭഗവതി ക്ഷേത്രം ,പൂനിലാർക്കാവ് ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രം,
ചാലക്കുടി പിഷാരിക്കൽ ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രം,
ചക്കംകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രം,
കോടന്നൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രം, നാങ്കുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രം,കല്ലേലി ശാസ്താക്ഷേത്രം, ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മ ശാസ്താക്ഷേത്രം എന്നീ സ്വകാര്യ ക്ഷേത്രങ്ങൾക്കാണ് ദേവസ്വം വിഹിതം ഉള്ളത്.
ദേവസ്വം ഡെ. കമ്മീഷണർ സുനിൽ കർത്താ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, പൂരം കോർഡിനേറ്റർ എം. രാജേന്ദ്രൻ, ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് രവി ചക്കോത്ത്, സെക്രട്ടറി കെ. രഘുനന്ദനൻ, ജോ. സെക്രട്ടറി മധു മംഗലത്ത്, ഓഡിറ്റർ കെ.കെ. വേണുഗോപാൽ, മുൻ സെക്രട്ടറി അഡ്വ. കെ. സുജേഷ്, സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആറാട്ടുപുഴ പൂരം: സ്വകാര്യ ക്ഷേത്രങ്ങൾക്ക് കൊച്ചിൻ ദേവസ്വം ബോർഡ് ധനസഹായം വിതരണം ചെയ്തു

+ There are no comments
Add yours