ഒരു വാക്കു പോലും പിൻവലിക്കാൻ തയ്യാറല്ലെന്ന്‌ വെള്ളാപ്പള്ളി നടേശൻ

Estimated read time 1 min read

വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. താൻ പറഞ്ഞതിൽ നിന്ന് ഒരു വാക്കു പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാൻ എന്താണ് പറഞ്ഞത്. മലപ്പുറത്ത് സാമൂഹിക നീതി ഇല്ല എന്ന് പറഞ്ഞു. സത്യമല്ലേ. രാഷ്ട്രീയ നീതി ഇല്ല, വിദ്യാഭ്യാസ നീതി ഇല്ല, സാമ്പത്തിക നീതി ഇല്ല. ഞാൻ ഒരു സമുദായത്തെയും എതിർത്തിട്ടില്ല. മുസ്ലീമിനെ ഞാൻ എതിർത്തിട്ടില്ല. അവരോട് വിദ്വേഷം പറഞ്ഞില്ല. ഒരു വിദ്വേഷവും ഒരു സമുദായത്തോടും പറയാതെ മലപ്പുറം ഒരു പ്രത്യേക സമുദായം സംസ്ഥാനമാക്കി വച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. അവിടെ ഈഴവർക്ക് ഒരു ശ്‌മശാനം പോലുമില്ല. അടിമകളാണ് അവിടെ ഈഴവർ. എന്തുകൊണ്ട് ഉടമകൾ ആകാൻ സാധിക്കുന്നില്ല. കാരണം നമ്മുടെ തന്നെ കുറവാണ് എന്ന് ഞാൻ അവിടെ പറഞ്ഞു. മറ്റുള്ളവർ ഒന്നായി നിൽക്കുന്നു.ഒന്നായി നിന്ന് നന്നായി. നമ്മുക്ക് എന്തുകൊണ്ട് ഒന്നായിക്കൂടേ എന്ന് പറയുന്നത് വർഗീയതയാണോ? ‘-വെള്ളാപ്പള്ളി ചോദിച്ചു.

+ There are no comments

Add yours