17 വെട്ട്; വില്ലൻ്റെ പേരും മാറ്റും

Estimated read time 1 min read

എമ്പുരാന് 17 വെട്ട്; വില്ലൻ്റെ പേരുൾപ്പടെ മാറ്റും

വിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ ധാരണ. നിർമാതാക്കളുടെ ആവശ്യപ്രകാരം 17 ഭാഗങ്ങൾ വെട്ടി മാറ്റും. ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങളിലും മാറ്റം വരുത്തും. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. ബജ്റംഗി എന്ന വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും. NIAയുമായി ബന്ധപ്പെട്ട രംഗങ്ങളിലും മ്യൂട്ട് വരും. അടുത്തയാഴ്ചയോടെയാണ് പുതിയ പതിപ്പ് തിയേറ്ററുകളിലെത്തുക.

+ There are no comments

Add yours