കൊച്ചി വില്ലിങ്ടൺ ഐലൻഡിൽ ഓട്ടോയിൽ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ രാജഗോപാൽ, ബിഹാർ സ്വദേശിയായ സമി അഹമ്മദ് എന്നിവരാണ് പിടിയിലായത്. മൂന്ന് ബാഗുകളിലായാണ് പണം കണ്ടെത്തിയത്.
പിടിയിലായ രാജഗോപാൽ 20 വർഷമായി വൈറ്റിലയിൽ താമസിക്കുന്ന ആളാണ്, ബിഹാർ സ്വദേശിയായ സമി അഹമ്മദ് തുണിക്കടയിൽ ജോലി ചെയ്ത് വരികയായിരുന്നുവെന്നാണ് വിവരം. കണ്ടെടുത്ത പണം കുഴൽപ്പണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റൊരാൾക്ക് കൈമാറാനായി ഒരു വ്യവസായി പണം ഏൽപ്പിച്ചതാണെന്നാണ് പിടിയിലായവർ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. പണം കൈമാറുന്നതിനായി കാത്ത് നിൽക്കുന്നതിനിടെയാണ് ഇവർ ഹാർബർ പൊലീസിന്റെ പിടിയിലാകുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്


+ There are no comments
Add yours