കർണാടകയിൽ മലയാളിയുടെ കൂട്ടക്കൊല; 4 മരണം!
കർണാടക കുടകിൽ നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് കോളനിയിലെ ഗിരീഷ് (38) ആണ് പിടിയിലായത്. ഗിരീഷിൻ്റെ ഭാര്യ നാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. പ്രതിയെ തലപ്പുഴ പൊലീസ് ബേഗൂർ പൊന്നംപേട്ട പൊലീസിന് കൈമാറി


+ There are no comments
Add yours