പുത്തൻചിറ കൃഷി ഭവൻ കെട്ടിടം മന്ത്രി നാടിനു സമർപ്പിച്ചു. മാള 37.2 ലക്ഷം രൂപ ചെലവിൽ നവീകരിച്ച പുത്തൻചിറ കൃഷി ഭവൻ കെട്ടിടം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നാടിനു സമർപ്പിച്ചു. കൃഷി ഭവൻ ഓഫീസല്ല സ്മാർട്ടാക്കേണ്ടതെന്നും ഉദ്യോഗസ്ഥർ സ്മാർട്ടായി കർഷകരുടെ അടുത്ത് എത്തണമെന്നും, കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽക്കുവാൻ ചെല്ലുമ്പോൾ അതിന് വില കിട്ടാറില്ലെന്നും അതിന് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ അഡ്വ. വിആർ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വെള്ളാംങ്ങല്ലൂർ ബ്ളോക്ക് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജീനിയർ എംപി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സുധ വിഎസ് പ്രിൻസ്, വെള്ളാംങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ല പഞ്ചായത്തംഗം പികെ ഡേവീസ്, പുത്തൻചിറ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രേണുക എഎൻ, വാസന്തി സുബ്രഹ്മണ്യൻ, സംഗീത അനീഷ്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ സുമിത ദിലീപ്, അഡ്വ. ശശികുമാർ ഇടപ്പുഴ, രമ രാഘവൻ ,കൃഷി ഓഫീസർ രേഷ്മ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. പുത്തൻചിറയിലെ കർഷകനും വിമുക്ത ഭടനുമായ തൻറെ കൃഷി ഉപ്പു വെള്ളം കയറി നശിച്ചെന്ന് വേദിയിലിരുന്ന് മന്ത്രിയോട് പറഞ്ഞപ്പോൾ പോലീസ് ഉദ്യോഗസ്ഥർ തടയുവാൻ ശ്രമിച്ചപ്പോൾ മന്ത്രിയും എംഎൽഎ യും ഇടപെടുകയും അദ്ദേഹത്തിൻറെ പരാതി കേൾക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും ഉദ്ഘാടന യോഗം ബഹിഷ്കരിച്ചു. പാടത്ത് ഉപ്പ് വെള്ളം കയറി കൃഷി നശിച്ചപ്പോൾ പുത്തൻ ചിറ പഞ്ചായത്ത് ഭരണസമിതിയും കൃഷി ഭവൻ ഉദ്യോഗസ്ഥരും ഇടപെട്ടില്ല എന്ന കാരണത്താലാണ് യോഗം ബഹിഷ്കരിച്ചത്.നാടക മൽസരത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്ത രേഷ്മ സന്തോഷിനെ യോഗത്തിൽ ആദരിച്ചു
പുത്തൻചിറ കൃഷി ഭവൻ കെട്ടിടം മന്ത്രി നാടിനു സമർപ്പിച്ചു.

+ There are no comments
Add yours