സമരവുമായി നടി സോന; വൻ വിവാദം
സിനിമയിലെ ടെക്‌നീഷന്മാരുടെ സംഘടനയായ ഫെഫിയുടെ ചെന്നൈയിലെ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരവുമായി നടി സോന ഹെയ്‌ഡൻ. തൻ്റെ ജീവിതകഥ പറയുന്ന സ്മോക്ക് എന്ന സിനിമ നടി രചിച്ച് സംവിധാനം ചെയ്തിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ ഫൂട്ടേജ് അടങ്ങിയ ഹാർഡ് ഡിസ്ക് പ്രൊഡക്ഷൻ മാനേജർ മോഷ്‌ടിച്ചുവെന്നാണ് സോന പറയുന്നത്. സംഘടനയിൽ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ പ്രതിഷേധം.


+ There are no comments
Add yours