നടൻ മോഹൻലാലിനെ പിന്തുണച്ച് കേരള ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ രം ഗത്ത്. മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പോയി പ്രാർത്ഥിച്ച നടൻ മോഹൻലാലിന് പിന്തുണ അറിയിക്കുകയായിരുന്നു പ്രകാശ് ജാവ്ദേക്കർ. ഇതാണ് ഇന്ത്യൻ പാരമ്പര്യമെന്നും, വിശ്വ ബന്ധുത്വത്തിലാണ് വിശ്വാസമെന്നും ജാവ്ദേക്കർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. മമ്മുട്ടിക്ക് വേണ്ടി ശബരിമലയിൽ പോയി മോഹൻലാൽ വഴിപാട് നടത്തിയതിനെതിരെ ചില കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് ജാവേദക്കറുടെ പിന്തുണ.


+ There are no comments
Add yours