സർവ്വകലാശാല അഡ്‌മിഷൻ നേടണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം വേണ്ടി വന്നേക്കും

Estimated read time 0 min read

ലഹരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായക ചുവടുവയ്‌പുമായി കേരള സർവ്വകലാശാല. കേരള സർവ്വകലാശാല കോളേജിൽ അഡ്‌മിഷൻ നേടണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം. ഡിഗ്രി, പിജി, ഗവേഷണ പ്രോഗ്രാമുകളിൽ ചേരണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കണം. എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകൾ സ്ഥാപിക്കുമെന്നും ലഹരിവിരുദ്ധ ക്യാമ്പസുകൾക്ക് അവാർഡ് നൽകുമെന്നും സർവ്വകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.

+ There are no comments

Add yours