കെ 9 സ്ക്വാഡും കൊടുങ്ങല്ലൂർ പോലിസും നടത്തിയ സംയുക്ത പരിശോധന..കിളി വിഷ്ണുവിനേയും സംഘത്തിനേയും പിടികൂടി

Estimated read time 1 min read

*കെ 9 സ്ക്വാഡും കൊടുങ്ങല്ലൂർ പോലിസും നടത്തിയ സംയുക്ത പരിശോധന ;, തീരദേശത്തു നിന്ന് രാസ ലഹരിയും ഗഞ്ചാവുമായി*
*കിളി വിഷ്ണുവിനേയും സംഘത്തിനേയും പിടികൂടി*…… 
*പ്രതികൾ റിമാൻഡിലേക്ക്.*….

തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ  IPS ന്റെ മാർഗ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ  പോലിസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നുകൾ കണ്ടെത്തുന്നതിനായി  കെ 9 സ്ക്വാഡും കൊടുങ്ങല്ലൂർ പോലിസും നടത്തിയ പരിശോധനയിൽ എറിയാട് എസ് എൻ നഗറിൽ വിൽപനയ്ക്കായി വിട്ടിൽ സൂക്ഷിച്ച് കച്ചവടം നടത്തുന്ന  കിളി വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണു ചീനവളയത്ത് വീട്, എസ് എൻ നഗർ, ഏറിയാട് എന്നയാളെയും  ഇയാളുടെ കൂടെ മയക്കു മരുന്നു വിൽപനയ്ക്കായി  പ്രവർത്തിച്ചിരുന്ന കാര സ്വദേശിയായ എടമുട്ടത് വീട്ടിൽ സൂരജ് 27 വയസ്സ്,  ചള്ളിയിൽ വീട്ടിൽ വിഷ്ണു 28 വയസ്സ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശത്തു നിന്നും സിന്തറ്റിക് മയക്കു മരുന്നായ എം ഡി എം എ 3. 3 ഗ്രാം,  ഗഞ്ചാവ് 35 ഗ്രാം, ഇവ തൂക്കി വിൽക്കുവാനുള്ള 4 ത്രാസുകൾ, ഇത് കൊടുക്കാനുള്ള സിപ്പ് ലോക്ക് കവറുകൾ , ഇവർ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന മൊബൈലുകൾ എന്നിവ കണ്ടെടുത്തു. ഇവർ എവിടെ നിന്നാണ് വാങ്ങിയതെന്നും ആർക്കൊക്കെ കൊടുക്കുന്നുണ്ട് എന്നും മറ്റും അന്വേഷിച്ചു വരുന്നു.

കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ സാലിം, പ്രൊബേഷൻ എസ് ഐ വൈഷ്ണവ്,  പോലിസ് ഉദ്യോഗസ്ഥരായ മിഥുൻ കൃഷ്ണ, വിഷ്ണു, അനിൽ, കെ 9 സ്ക്വാഡിലെ അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ സുരേഷ് പി ജി,  പോലിസ് ഉദ്യോഗസ്ഥരായ  ശ്രീജിത്ത് കെ എസ് , മുഹമ്മദ് ഷെറിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കെ 9  സ്ക്വാഡിലെ മിലോ ആയിരുന്നു പരിശോധന നടത്തിയത്.

+ There are no comments

Add yours