സ്വർണ കടത്ത്; നടി അറസ്റ്റിൽ
ശരീരത്തിൽ ഒളിപ്പിച്ച് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റിൽ. നടിയിൽ നിന്നും 14.8 കിലോ സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയത്. ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു.


+ There are no comments
Add yours