വീണ്ടും വയലൻസ് സിനിമ വരുന്നു!
മറ്റൊരു വയലൻസ് നിറഞ്ഞ ചിത്രത്തിന്റെ പ്രഖ്യാപനവുമായി മാർക്കോ നിർമാതാവായ ഷെരീഫ് മുഹമ്മദ്. കാട്ടാളൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആന്റണി വർ ഗീസ് പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ കോടാലിയുമായി പെപ്പെ നിൽക്കുന്നതാണ് പോസ്റ്ററിൽ. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്. വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ ഈ പ്രഖ്യാപനം.


+ There are no comments
Add yours