സ്കൂളിൽ വിദ്യാർത്ഥികളെ മർദിച്ച രക്ഷിതാക്കൾക്കെതിരെ കേസ്.. സംഭവം കോഴിക്കോട്

Estimated read time 0 min read

വിദ്യാർത്ഥികളെ മർദിച്ച രക്ഷിതാക്കൾക്കെതിരെ കേസ്. കോഴിക്കോട് ബാലുശ്ശേരി പൂവമ്പായി ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് സംഭവം. രക്ഷിതാക്കൾക്കെതിരെ ബാലുശ്ശേരി പൊലീസാണ് കേസെടുത്തത്. രക്ഷിതാക്കൾ സ്കൂളിൽ കയറി വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു.

ഓണാഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിന്റെ തുടർച്ചയായി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ചു എന്നാരോപിച്ച് രക്ഷിതാക്കൾ വിഷയത്തിൽ ഇടപെടുകയായിരുന്നു.

വിഷയം ചോദിക്കാൻ സ്‌കൂളിൽ എത്തിയ രക്ഷിതാക്കൾ പത്താം ക്ലാസ് വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു. മർദനത്തിനിരയായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തും കഴുത്തിലും പരിക്കേറ്റു. വിദ്യാർത്ഥികളെ രക്ഷിതാക്കൾ തെരുവിൽ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

+ There are no comments

Add yours