യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച സംഭവത്തിൽ രണ്ട് യുവതികളുൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപകുമാർ, കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മനക്കൊടി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്.
പാലിയേക്കരയിലെ കോഫിഷോപ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ പ്രതികളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തട്ടിക്കൊണ്ടുപോയ യുവതിയെ പ്രതിയുടെ വീട്ടിൽ മർദിച്ചു പൂട്ടിയിട്ടിരിക്കുന്നതാണ് പൊലീസ് കണ്ടത്. അഖിൽ എന്നയാളുമായി ചേർന്ന് പ്രതി ഗോപകുമാർ തൃശൂരിൽ സ്പാ നടത്തിവരികയായിരുന്നു. ഇതിന്റെ കണക്കുകൾ സംബന്ധിച്ച തർക്കം തീർക്കാൻ അഖിൽ എത്താത്തതിലുള്ള വൈരാഗ്യത്തിലാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ സംഘം തട്ടിക്കൊണ്ടുപോയത്.


+ There are no comments
Add yours