14000 വിലയുള്ള നായ്ക്കുട്ടികളെ പൊക്കി..ഒടുവിൽ

Estimated read time 0 min read

14000 വിലയുള്ള നായ്ക്കുട്ടികളെ പൊക്കി, ബാലരാമപുരത്ത് വിൽക്കാൻ നോക്കവൈ പിടിയിൽ



മോഷണം പോയ നായ്ക്കുട്ടികൾക്ക് പൊലീസ് കാവലിൽ സുഖനിദ്ര. ബേക്കറി ജങ്ഷനിലെ പെറ്റ് ഷോപ്പിൽ നിന്ന് വെള്ളിയാഴ്‌ച മോഷണം പോയ 14000 രൂപ വീതം വിലയുള്ള ഷിറ്റ്സു ഇനത്തിൽപെട്ട രണ്ട് നായ്കു‌ട്ടികളാണ് കന്റോൺമെന്റ് സ്റ്റേഷനിൽ പൊലീസ് കാവലിൽ കഴിയുന്നത്. ഈ നായ്ക്കുട്ടികളെ മോഷ്‌ടിച്ച തമ്പാനൂർ രാജാജി നഗർ സ്വദേശികളായ ശരത്, അനീഷ് എന്നിവരെ കൻ്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയിലെ പെറ്റ് ഷോപ്പിൽ നിന്നും മോഷ്ടിച്ച നായ്ക്കുട്ടികളെ ബാലരാമപുരത്തെ പെറ്റ് ഷോപ്പിൽ വിൽക്കാൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്.

+ There are no comments

Add yours