മാർപാപ്പയുടെ ആരോഗ്യനില; അടുത്ത 48 മണിക്കൂർ നിർണായകം
ഗുരുതരാവസ്ഥയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിലയിൽ മാറ്റമില്ലെന്ന് വത്തിക്കാൻ. വെള്ളിയാഴ്ച രാത്രി ശാന്തമായിരുന്നെങ്കിലും പെട്ടെന്ന് ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്റർ സഹായം നൽകുകയായിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർപാപ്പയ്ക്ക് ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.


+ There are no comments
Add yours