പരിശുദ്ധ റംസാൻ; കഠിന വ്രതം തുടങ്ങുന്നു
ഇസ്ലാംമത വിശ്വാസികൾക്ക് ഇന്ന് മുതൽ റംസാൻ വ്രതാരംഭം. ഇനി ഒരു മാസം ഭക്തി സാന്ദ്രമായ ദിവസങ്ങളാകും. പ്രാർത്ഥന, സത്കർമ്മം, കഠിന വ്രതം എന്നിവയിലൂടെ ആത്മ ശുദ്ധീകരണത്തിലാകും വിശ്വാസികൾ. വിവിധ ഖാസിമാർ സമൂഹത്തിന്റെ നന്മയ്ക്കായി നോമ്പുകാലം പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. ഇഫ്ത്താർ വിരുന്നുകൾക്കും, തറാവീഹ് നമസ്കാരങ്ങൾക്കും, ദാന ധർമ്മങ്ങൾക്കും അങ്ങനെ ത്യാഗ നിർഭരമായ ഒരു റംസാൻ മാസ ആശംസകൾ നേരുന്നു.


+ There are no comments
Add yours