ഐടിഐയിലെ വിദ്യാർത്ഥിക്ക്  അതിക്രൂരമർദ്ദനം.കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരം

Estimated read time 0 min read

പാലക്കാട് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ വിദ്യാർത്ഥിക്ക് സഹപാഠിയിൽ നിന്ന് നേരിടേണ്ടി വന്നത് അതിക്രൂരമർദ്ദനം എന്ന് രക്ഷിതാക്കൾ. മൂക്കിനേറ്റ ഇടയിൽ മൂക്കിൻ്റെ പാലം രണ്ടര സെന്റീമീറ്റർ അകത്തേക്ക് പോയി. കണ്ണിനും മൂക്കിനോടും ചേർന്ന ഭാഗം പൂർണമായും തകർന്നു. കുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പുകളെ അടക്കം ബാധിച്ചു. കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരം എന്നും കുടുംബം വ്യക്തമാക്കി. തമ്പോല ടീം നേരിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയെ നേരത്തെ ആക്രമിക്കുന്നത് പതിവായിരുന്നു എന്ന് കുടുംബം ആരോപിച്ചു. ചോദ്യം ചെയ്‌താൽ തമ്പോല ടീമിനെ കൊണ്ട് പുറത്തുവച്ച് കൈകാര്യം ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കൾ പറയുന്നു. തമ്പോല ടീം എന്ന ഗ്യാങ്ങിന് ഒപ്പം നിന്നായിരുന്നു പ്രതിയുടെ പ്രവർത്തനം.

+ There are no comments

Add yours