മാസപ്പിറവി കണ്ടു..കേരളത്തിൽ നാളെ വ്രതാരംഭം.

Estimated read time 0 min read

കേരളത്തിൽ നാളെ വ്രതാരംഭം. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ ത്യാഗത്തിന്റെയും വ്രതശുദ്ധിയുടെ സന്ദേശങ്ങൾ വിളിച്ചോതി ഒരു മാസം നീണ്ട പരിശുദ്ധ റമദാൻ തുടങ്ങുകയായി.

+ There are no comments

Add yours