മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി… ഒടുവിൽ

Estimated read time 0 min read

കോട്ടയം മറവൻതുരുത്തിൽ മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി



കോട്ടയം തലയോലപ്പറമ്പിന് സമീപം മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി. മറവൻതുരുത്ത് ആറ്റുവേലക്കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് മദ്യലഹരിയിൽ കാർ പുഴയിലേക്ക് ഓടിച്ചിറക്കിയത്.

കടവിലെ കടത്തുകാരൻ കാറിന്റെ ഡോർ തുറന്ന് യുവാവിനെ രക്ഷിച്ചതിനാൽ ആളപായമുണ്ടായില്ല. സംഭവം അറിഞ്ഞ് പ്രദേശവാസികൾ ഇവിടേയ്ക്ക് എത്തി. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

+ There are no comments

Add yours