പ്രശസ്ത നടൻ ഉത്തം മൊഹന്തി അന്തരിച്ചു

Estimated read time 1 min read

പ്രശസ്ത നടൻ ഉത്തം മൊഹന്തി അന്തരിച്ചു

പ്രശസ്ത‌ ബോളിവുഡ് നടൻ ഉത്തം മൊഹന്തി (66) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ദില്ലിയിൽ വച്ചാണ് അന്ത്യം. ഒഡീഷയിൽ നിന്നുള്ള അദ്ദേഹം 1977 ൽ ‘അഭിമാൻ’ എന്ന ചിത്രത്തിലൂടെയാണ് തൻ സിനിമാ ജീവിതം ആരംഭിച്ചത്. ഒഡിയ, ഹിന്ദി, ബംഗാളി ഭാഷകളിലായി 130 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഉത്തം മൊഹന്തിയുടെ മരണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

+ There are no comments

Add yours